ചെങ്ങളായി കൂട്ടബലാത്സംഗം: പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണം -വിമൻ ജസ്​റ്റിസ്

കണ്ണൂർ: ചെങ്ങളായിയിൽ മാനസികാരോഗ്യക്കുറവുള്ള യുവതിയെ പീഡിപ്പിച്ച പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് വിമൻസ് ജസ്​റ്റിസ് ജില്ല കമ്മിറ്റി ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. പണവും സ്വാധീനവും കൊണ്ടും രാഷ്​ട്രീയ ഇടപെടലുകൾ മൂലവും പഴുതടച്ച അന്വേഷണത്തി​ൻെറ അഭാവത്തിൽ സ്ത്രീ പീഡകർ പോറലേൽക്കാതെ കുറ്റവിമുക്തരാകുന്നത് പീഡനങ്ങൾ തുടർക്കഥയാകുന്നതിന് കാരണമാകുന്നുണ്ടെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസിഡൻറ് ശാഹിന ലത്തീഫ് അധ്യക്ഷത വഹിച്ചു. സാജിത സജീർ, ത്രേസ്യാമ്മ, സമീറ മുസ്തഫ, ഹസീന ഷമ്മി എന്നിവർ സംസാരിച്ചു. ലില്ലി ജെയിംസ് സ്വാഗതവും ജംഷീറ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.