അഞ്ചരക്കണ്ടി: കാനിച്ചേരി സ്വദേശിയായ സെയ്ദ് ഗൾഫിൽ ജോലിക്കിടയിൽ കിട്ടുന്ന ഒഴിവുസമയങ്ങൾ ചെലവഴിക്കുന്നത് പലതിൻെറയും അസ്സലിനെ വെല്ലുന്ന മോഡലുകൾ ഉണ്ടാക്കിയാണ്. ബുർജ് ഖലീഫ മുതൽ പല പള്ളികൾ വരെ നിർമിച്ച മോഡലുകളിലുണ്ട്. കാനിച്ചേരി ജുമാമസ്ജിദും ബൈത്തുറഹ്മയുടെ മോഡലും ഉണ്ടാക്കി സെയ്ദ് ഇതിനോടകം തൻെറ കരുവിരുത് തെളിയിച്ചിരിക്കുകയാണ്. ഇനി അബൂദബിയിൽ തിരിച്ചെത്തിയാൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് മോഡൽ നിർമിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ വീടിൻെറ മോഡലും ഉണ്ടാക്കിയിരുന്നു. ലോക്ഡൗൺ സമയത്ത് നാട്ടിൽ കഴിയവേയാണ് മകൻെറ നിർബന്ധപ്രകാരം ടൂറിസ്റ്റ് ബസ് ഉണ്ടാക്കിയത്. റിമോട്ടിൻെറ സഹായത്തോടെ പ്രവർത്തിപ്പിക്കാവുന്ന ബസ് ഒറിജിനലിനെ വെല്ലും. ഏതു മോഡൽ നിർമിക്കുമ്പോഴും അതിനൊരു 'ഒറിജിനാലിറ്റി' വേണമെന്നുള്ളത് സെയ്ദിന് നിർബന്ധമാണ്. മാസങ്ങളോളം പല സ്ഥലത്തുനിന്നും നിർമാണത്തിന് ആവശ്യമായ വസ്തുക്കൾ ശേഖരിച്ചാണ് വിവിധ മോഡലുകൾ നിർമിക്കുന്നത്. ajk sayid bus സെയ്ദ് തയാറാക്കിയ കുഞ്ഞു ബസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.