മാക്കൂട്ടം ചുരംപാത വഴി ഗതാഗതം പുനഃസ്ഥാപിക്കണം

ഇരിട്ടി: കൂട്ടുപുഴ-മാക്കൂട്ടം - വിരാജ്പേട്ട റൂട്ടിൽ രാത്രിയാത്ര നിരോധനം പിൻവലിച്ച് ഗതാഗതം പുനഃസ്ഥാപിക്കുന്നതിന്​ നടപടി സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് അഭ്യർഥിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തിൽ കർണാടക സർക്കാർ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. കർണാടക സർക്കാർ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചെങ്കിലും കേരളത്തിൽ നിന്ന് രാത്രി ഗതാഗതം കണ്ണൂർ ജില്ല അധികൃതർ നിരോധിച്ചിരിക്കുകയാണ്​. ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ജില്ല കലക്​ടറോടും ജില്ലയിലെ മന്ത്രിമാരോടും നേരത്തേ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മുഖ്യമന്ത്രിയോട് വിഷയത്തിൽ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിച്ചതെന്ന്​ എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.