ശീട്ടുകളി: ഒമ്പതുപേർ അറസ്​റ്റിൽ

ശ്രീകണ്ഠപുരം: ചെമ്പേരി ടൗണിലെ കെട്ടിടത്തിൽ പണം ​െവച്ച് ശീട്ടുകളിയിലേർപ്പെട്ട ഒമ്പതുപേരെ കുടിയാന്മല ഇൻസ്പെക്ടർ ജെ. പ്രദീപ് കുമാർ അറസ്​റ്റുചെയ്തു. ഏരുവേശ്ശി ചാത്തമലയിലെ പുതുശേരി ബിപിൻ (28), ചെമ്പേരിയിലെ കുന്നേൽ സണ്ണി (31), ചാലിൽ പറമ്പിൽ ജനാർദനൻ (43), ചിറ്റേട്ട് വടക്കയിൽ ജോമോൻ തോമസ് (38), ഏരുവേശ്ശിയിലെ അയ്യാറകത്ത് സിദ്ദീഖ് (37), പുലിക്കുരുമ്പയിലെ പത്തിരപ്പള്ളി രഞ്ജിത്ത് (28), പുറഞ്ഞാണിലെ ചീരാംകുഴിയിൽ ജനീഷ് (30), മിഡിലാക്കയത്തെ ചാനിയിൽ പ്രമോദ് (34), ചെമ്പേരിയിലെ പുതിയ പുരയിൽ രാജേഷ് (37) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന്​ 34300 രൂപ പിടിച്ചെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.