ലാറ്ററൽ എൻട്രി സ്​പോട്ട്​​ അഡ്​മിഷൻ

കണ്ണൂർ: പിലാത്തറ എം.ജി.എം സിൽവർ ജൂബിലി പോളിടെക്​നിക്​ കോളജിൽ മൂന്നാം ​െസമസ്​റ്ററിൽ ഒാ​േട്ടാമൊബൈൽ, കെമിക്കൽ, മെക്കാനിക്കൽ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക്​ ലാറ്ററൽ എൻട്രി പ്രവേശനത്തിനായി ഒക്​ടോബർ എട്ടിന്​ കോളജിൽ സ്​പോട്ട്​​ അഡ്​മിഷൻ നടക്കും. കണ്ണൂർ ജില്ല റാങ്ക്​ ലിസ്​റ്റിൽ ഉൾപ്പെട്ടതും എം.ജി.എം സിൽവർ ജൂബിലി പോളിടെക്​നിക്​ കോളജിൽ പ്രവേശനം ആഗ്രഹിക്കുന്നതുമായ വിദ്യാ​ർഥികൾക്ക്​ പ​െങ്കടുക്കാം. അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസുമായി രക്ഷിതാവിനോടൊപ്പം കോവിഡ്​ സുരക്ഷാ മുൻകരുതലുകൾ പാലിച്ച്​ രാവിലെ 11ന്​ മുമ്പ്​ കോളജിൽ എത്തി രജിസ്​ട്രേഷൻ നടത്തണം​. റാങ്ക്​ ലിസ്​റ്റും മറ്റു വിവരങ്ങളും അറിയുന്നതിനായി www.polyadmission.org/let എന്ന വെബ്​സൈറ്റ്​ സന്ദർശിക്കുക. ഫോൺ: 7902 883 111.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.