എസ്.പി.ബി അനുസ്മരണം

കുഞ്ഞിമംഗലം: പുരോഗമന കലാസാഹിത്യ സംഘം സർഗം വാട്സ്​ആപ് കൂട്ടായ്മ ഗായകൻ എസ്.പി. ബാലസുബ്രമണ്യം അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഗായകനും സംഗീത സംവിധായകനുമായ ദീപക് മല്ലർ അനുസ്മരണ പ്രഭാഷണം നടത്തി. ഫോക്​ലോർ അക്കാദമി അവാർഡ് ജേതാവ് ചന്ദ്രൻ മണ്ടൂർ, കെ. ശ്രീകേഷ്, സുകുമാരൻ കുഞ്ഞിമംഗലം, കെ. നിഷാദ് എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന എസ്‌.പി. ഗാനാർച്ചനയിൽ വേണു മാസ്​റ്റർ, ശ്രീജ ദിജീഷ്, ലേഖ രാജൻ, ഹരിത രവി, കെ.വി. രാജഗോപാലൻ, ഭാസ്കരൻ കുഞ്ഞിമംഗലം, ടി. നിമിഷ, നിഷ സുരേഷ്, സുപ്രിയ ഭാസ്കരൻ, അനിരുദ്ധ്, നന്ദന രാജ് കുമാർ എന്നിവർ ഗാനം ആലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.