മാലിന്യശേഖരണത്തിന് മിനി എം.സി.എഫ് സ്ഥാപിച്ചു

ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ പ്ലാസ്​റ്റിക്​ മാലിന്യ ശേഖരണത്തിനായി മിനി എം.സി.എഫ് സ്ഥാപിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം വാഴക്കാലില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.പി. സുഭാഷ് നിർവഹിച്ചു. വീടുകളില്‍നിന്ന്​ പ്ലാസ്​റ്റിക്​ മാലിന്യം ശേഖരിച്ച്, തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാര്‍ഡ് തലത്തില്‍ സ്ഥാപിക്കുന്ന മിനി എം.സി.എഫുകളില്‍ നിക്ഷേപിക്കും. ആറിന്​ ശുചിത്വ വാര്‍ഡ് പ്രഖ്യാപനം നടത്തും. ചടങ്ങിൽ ഹരിത കേരള മിഷന്‍ ജില്ല കോഒാഡിനേറ്റര്‍ ഇ. സോമശേഖരന്‍ മുഖ്യാതിഥിയായി. ജില്ല പഞ്ചാത്തംഗം അഡ്വ. മാര്‍ഗരറ്റ് ജോസ്, പഞ്ചയാത്തംഗം യു.സി. നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.