Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2020 11:58 PM GMT Updated On
date_range 4 Oct 2020 11:58 PM GMTമാലിന്യശേഖരണത്തിന് മിനി എം.സി.എഫ് സ്ഥാപിച്ചു
text_fieldsbookmark_border
ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനായി മിനി എം.സി.എഫ് സ്ഥാപിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം വാഴക്കാലില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഭാഷ് നിർവഹിച്ചു. വീടുകളില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച്, തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാര്‍ഡ് തലത്തില്‍ സ്ഥാപിക്കുന്ന മിനി എം.സി.എഫുകളില്‍ നിക്ഷേപിക്കും. ആറിന് ശുചിത്വ വാര്‍ഡ് പ്രഖ്യാപനം നടത്തും. ചടങ്ങിൽ ഹരിത കേരള മിഷന്‍ ജില്ല കോഒാഡിനേറ്റര്‍ ഇ. സോമശേഖരന്‍ മുഖ്യാതിഥിയായി. ജില്ല പഞ്ചാത്തംഗം അഡ്വ. മാര്‍ഗരറ്റ് ജോസ്, പഞ്ചയാത്തംഗം യു.സി. നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story