വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് കോൺഗ്രസ്

പാനൂർ: കുന്നോത്തുപറമ്പ് പഞ്ചായത്തിലെ അഞ്ചാം വാർഡിലെയും ആറാം വാർഡിലെയും സി.പി.എം വോട്ടർമാരെ നാലാം വാർഡിലെ പട്ടികയിൽ തിരുകിക്കയറ്റി വ്യാപക ക്രമക്കേട് നടത്തിയതായി കുന്നോത്തുപറമ്പ് മണ്ഡലം കോൺഗ്രസ്​ കമ്മിറ്റി ആരോപിച്ചു. നാലാം വാർഡിൽ താമസക്കാരല്ലാത്ത, വീടില്ലാത്ത, റേഷൻകാർഡില്ലാത്ത നിരവധി സി.പി.എം വോട്ടർമാരെയാണ് തിരുകിക്കയറ്റിയത്. 15 വർഷം യു.ഡി.ഫ് നിലനിർത്തിയ വാർഡ് പിടിച്ചെടുക്കാൻ പഞ്ചായത്ത് ഭരണ സംവിധാനത്തെ സ്വാധീനിച്ച് നടത്തുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കും. നിയമ വിരുദ്ധമായി വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.