Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2020 11:58 PM GMT Updated On
date_range 4 Oct 2020 11:58 PM GMTവോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് കോൺഗ്രസ്
text_fieldsbookmark_border
പാനൂർ: കുന്നോത്തുപറമ്പ് പഞ്ചായത്തിലെ അഞ്ചാം വാർഡിലെയും ആറാം വാർഡിലെയും സി.പി.എം വോട്ടർമാരെ നാലാം വാർഡിലെ പട്ടികയിൽ തിരുകിക്കയറ്റി വ്യാപക ക്രമക്കേട് നടത്തിയതായി കുന്നോത്തുപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. നാലാം വാർഡിൽ താമസക്കാരല്ലാത്ത, വീടില്ലാത്ത, റേഷൻകാർഡില്ലാത്ത നിരവധി സി.പി.എം വോട്ടർമാരെയാണ് തിരുകിക്കയറ്റിയത്. 15 വർഷം യു.ഡി.ഫ് നിലനിർത്തിയ വാർഡ് പിടിച്ചെടുക്കാൻ പഞ്ചായത്ത് ഭരണ സംവിധാനത്തെ സ്വാധീനിച്ച് നടത്തുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കും. നിയമ വിരുദ്ധമായി വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story