ആലക്കോട് ടൗൺ അഞ്ചു ദിവസത്തേക്ക് അടച്ചിടും

ആലക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആലക്കോട് പഞ്ചായത്തിലെ ഏഴാം വാർഡായ ആലക്കോട് ടൗൺ അഞ്ചു ദിവസത്തേക്ക് അടച്ചിടാൻ പഞ്ചായത്ത് അധികൃതർ തീരുമാനിച്ചു. അരങ്ങം കവല മുതൽ കരുവഞ്ചാൽ പാലം വരെയുള്ള വ്യാപാര സ്ഥാപനങ്ങളാണ് അടച്ചിടാൻ തീരുമാനിച്ചത്. എന്നാൽ, മെഡിക്കൽ സ്​റ്റോറുകൾ, ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ അടക്കില്ല. അവശ്യസാധനങ്ങൾ ആവശ്യമുള്ളവർക്ക്​ സന്നദ്ധ സംഘടനകൾ മുഖാന്തരം വീടുകളിൽ എത്തിച്ചുകൊടുക്കും. ജനങ്ങൾ പുറത്തിറങ്ങരുതെന്നും വ്യാപാരികൾ ഉൾപ്പെടെയുള്ളവർ സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.