മാഹി തിരുനാൾ: നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

മാഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മാഹിപ്പള്ളി തിരുനാൾ ആഘോഷ ചടങ്ങുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 15നും 22നും മാതാവി​ൻെറ തിരുരൂപം വഹിച്ച്​ മുനിസിപ്പൽ മൈതാനത്തിന് ചുറ്റും പരമാവധി 20 പേർക്ക് പങ്കെടുക്കാവുന്ന ചെറിയ നഗരപ്രദക്ഷിണം നടത്താൻ മാത്രമാണ്​ അനുമതി. ഇവർക്ക്​ മുൻകൂട്ടി ടോക്കൺ നൽകണം. 14ന് തിരുരൂപവും വഹിച്ചുള്ള രഥയാത്ര അനുവദിക്കില്ല. 15ന്​ രാവിലെ ശയനപ്രദക്ഷിണമില്ല. രാവിലെ ഏഴിനും ഉച്ച ഒരുമണിക്കും വൈകീട്ട് ആറിനുമായി 20പേർ മാത്രമായി കൂട്ടപ്രാർഥന നടത്താം. വിശുദ്ധ തെരേസയുടെ തിരുരൂപത്തിൽ മാല ചാർത്തുന്നതിനും പുഷ്പാർച്ചന ചെയ്യുന്നതിനും അനുവദിക്കില്ല. താൽക്കാലിക ചന്തകൾക്ക്​ അനുമതിയില്ല. ദേവാലയ പരിസരത്ത് അനധികൃത കച്ചവടം നിരോധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.