Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2020 11:59 PM GMT Updated On
date_range 3 Oct 2020 11:59 PM GMTമാഹി തിരുനാൾ: നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
text_fieldsbookmark_border
മാഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മാഹിപ്പള്ളി തിരുനാൾ ആഘോഷ ചടങ്ങുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 15നും 22നും മാതാവിൻെറ തിരുരൂപം വഹിച്ച് മുനിസിപ്പൽ മൈതാനത്തിന് ചുറ്റും പരമാവധി 20 പേർക്ക് പങ്കെടുക്കാവുന്ന ചെറിയ നഗരപ്രദക്ഷിണം നടത്താൻ മാത്രമാണ് അനുമതി. ഇവർക്ക് മുൻകൂട്ടി ടോക്കൺ നൽകണം. 14ന് തിരുരൂപവും വഹിച്ചുള്ള രഥയാത്ര അനുവദിക്കില്ല. 15ന് രാവിലെ ശയനപ്രദക്ഷിണമില്ല. രാവിലെ ഏഴിനും ഉച്ച ഒരുമണിക്കും വൈകീട്ട് ആറിനുമായി 20പേർ മാത്രമായി കൂട്ടപ്രാർഥന നടത്താം. വിശുദ്ധ തെരേസയുടെ തിരുരൂപത്തിൽ മാല ചാർത്തുന്നതിനും പുഷ്പാർച്ചന ചെയ്യുന്നതിനും അനുവദിക്കില്ല. താൽക്കാലിക ചന്തകൾക്ക് അനുമതിയില്ല. ദേവാലയ പരിസരത്ത് അനധികൃത കച്ചവടം നിരോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story