മണൽക്കടത്ത് പിടികൂടി

ന്യൂ മാഹി: അനധികൃതമായി ലോറിയിൽ മണൽ നിറച്ച് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ന്യൂ മാഹി പൊലീസ് ലോറി പിടികൂടി. ന്യൂ മാഹി പഞ്ചായത്ത് ഓഫിസിന് സമീപത്തെ കടവിൽ നിന്ന് വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെയാണ് ലോറി പിടികൂടിയത്. ഈ കടവിൽ നിന്ന് അനധികൃതമായി മണൽക്കടത്ത് നടത്തുന്നത് വ്യാപകമാണെന്ന പരാതിയെ തുടർന്നാണ് നടപടി. നിലവിൽ പൂഴിയെടുക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ന്യൂ മാഹിയിലെ ടി. ഷൈമോദി​​േൻറതാണ് പിടികൂടിയ ലോറി. കേസ് തലശ്ശേരി സബ് ഡിവിഷനൽ മജിസ്ട്രേറ്റിന് കൈമാറിയതായി ന്യൂ മാഹി എസ്.ഐ മഹേഷ് കെ. നായർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.