ആംഫി തിയറ്റർ, കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ, പ്രഭാത-സായാഹ്ന സവാരിക്കാർക്കുള്ള നടപ്പാത തുടങ്ങിയ സൗകര്യം പാർക്കിലൊരുക്കി കണ്ണൂർ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കണ്ണൂർ എസ്.എൻ പാർക്കിന് ശാപമോക്ഷം. പുത്തൻമോടിയിൽ നവീകരിച്ച പാർക്കിൻെറ ഉദ്ഘാടനം െക. സുധാകരൻ എം.പി കഴിഞ്ഞ ദിവസം നിർവഹിച്ചു. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ പാർക്കിൽ ആളനക്കം ഉണ്ടാകാൻ ഇനിയും കാത്തിരിക്കണം. രോഗവ്യാപനം നിയന്ത്രണ വിധേയമാകുന്ന സാഹചര്യത്തിൽ മാത്രമേ പാർക്കിൽ പൊതുജനത്തിന് പ്രവേശനം സാധ്യമാവുകയുള്ളൂ. വർഷങ്ങളായി കാടുപിടിച്ചുകിടക്കുന്ന എസ്.എൻ പാർക്ക് സാമൂഹിക വിരുദ്ധരുടെയും മറ്റും താവളമായിരുന്നു. ഏറെക്കാലത്തെ മുറവിളിക്കൊടുവിലാണ് പാർക്ക് നവീകരണത്തിന് കോർപറേഷൻ ഭരണകൂടം നടപടിയെടുത്തത്. 200 പേർക്ക് ഇരിക്കാവുന്ന ആംഫി തിയറ്റർ, കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ, പ്രഭാത-സായാഹ്ന സവാരിക്കാർക്കുള്ള നടപ്പാത തുടങ്ങിയ സൗകര്യങ്ങളാണ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്. അമൃത് പദ്ധതിയിൽ ഉൾപ്പെടെ 1.10 കോടി രൂപ ചെലവഴിച്ചാണ് പാർക്കിന് പുതിയ മുഖം നൽകിയത്. ആംഫി തിയറ്ററിൻെറ ഉദ്ഘാടനം കെ.എം. ഷാജി എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ മേയർ സി. സീനത്ത് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.