Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്​.എൻ പാർക്കിന്​...

എസ്​.എൻ പാർക്കിന്​ പുതുമോടി; ആളനക്കത്തിന്​ ഇനിയും കാത്തിരിക്കണം

text_fields
bookmark_border
ആംഫി തിയറ്റർ, കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ, പ്രഭാത-സായാഹ്​ന സവാരിക്കാർക്കുള്ള നടപ്പാത തുടങ്ങിയ സൗകര്യം പാർക്കിലൊരുക്കി കണ്ണൂർ: വർഷങ്ങളുടെ കാത്തിരി​പ്പിനൊടുവിൽ കണ്ണൂർ എസ്​.എൻ പാർക്കിന്​ ശാപമോക്ഷം. പുത്തൻമോടിയിൽ നവീകരിച്ച പാർക്കി​ൻെറ ഉദ്​ഘാടനം ​െക. സുധാകരൻ എം.പി കഴിഞ്ഞ ദിവസം നിർവഹിച്ചു. എന്നാൽ, കോവിഡ്​ പശ്ചാത്തലത്തിൽ പാർക്കിൽ ആളനക്കം ഉണ്ടാകാൻ ഇനിയും കാത്തിരിക്കണം. രോഗവ്യാപനം നിയന്ത്രണ വിധേയമാകുന്ന സാഹചര്യത്തിൽ മാത്രമേ പാർക്കിൽ പൊതുജനത്തിന്​ പ്രവേശനം സാധ്യമാവുകയുള്ളൂ. വർഷങ്ങളായി കാടുപിടിച്ചുകിടക്കുന്ന എസ്​.എൻ പാർക്ക്​ സാമൂഹിക വിരുദ്ധരുടെയും മറ്റും താവളമായിരുന്നു. ഏറെക്കാല​ത്തെ മുറവിളിക്കൊടുവിലാണ്​ പാർക്ക്​ നവീകരണത്തിന്​ കോർപറേഷൻ ഭരണകൂടം നടപടിയെടുത്തത്​. 200 പേർക്ക്​ ഇരിക്കാവുന്ന ആംഫി തിയറ്റർ, കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ, പ്രഭാത-സായാഹ്​ന സവാരിക്കാർക്കുള്ള നടപ്പാത തുടങ്ങിയ സൗകര്യങ്ങളാണ്​ പാർക്കിൽ ഒരുക്കിയിട്ടുള്ളത്​. അമൃത്​ പദ്ധതിയിൽ ഉൾപ്പെടെ 1.10 കോടി രൂപ​ ചെലവഴിച്ചാണ്​ പാർക്കിന്​ പുതിയ മുഖം നൽകിയത്​. ആംഫി ത​ിയറ്ററി​ൻെറ ഉദ്​ഘാടനം കെ.എം. ഷാജി എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ മേയർ സി. സീനത്ത്​ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story