അലക്ഷ്യ പാർക്കിങ്ങിനെതിരെ നടപടി

ഇരിട്ടി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിട്ടി പൊലീസ് സ്​റ്റേഷനിൽ വിളിച്ചുചേർത്ത രാഷ്​ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ തെരഞ്ഞെടുപ്പ് സമാധാനമായി നടത്താൻ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവരുടെയും സഹകരണവും ഉറപ്പാക്കി. ഇതോടൊപ്പം ടൗണിലെ അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ഇരിട്ടി സി.ഐ എ. കുട്ടികൃഷ്ണൻ, എസ്.ഐ ദിനേശൻ കൊതേരി, രമേശൻ, വിവിധ രാഷ്​ട്രീയ പാർട്ടി പ്രതിനിധികളായ ബിനോയ് കുര്യൻ, തോമസ് വർഗീസ്, ബാബുരാജ് പായം, പായം സി. അഷറഫ്, ഉസ്മാൻ, അഷറഫ് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.