കണ്ണൂർ: മുരിങ്ങോടി -മേല്‍ മുരിങ്ങോടി -മുഴക്കുന്ന് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം വെള്ളിയാഴ്ച മുതല്‍ നവംബര്‍ ഒന്നുവരെ നിരോധിച്ചു. മുരിങ്ങേരിയില്‍ നിന്ന് മുഴക്കുന്ന് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എടത്തൊട്ടി ആയിച്ചോത്ത് വട്ടപ്പൊയില്‍ വഴി മുഴക്കുന്നിലേക്കും മുഴക്കുന്നുനിന്ന് വരുന്ന വാഹനങ്ങള്‍ വട്ടപ്പൊയില്‍ ആയിച്ചോത്ത്-എടത്തൊട്ടി വഴിയും പോകണമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. ഉളിയില്‍ -ശിവപുരം റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി 21ാം മൈല്‍ മുതല്‍ നെടിയാഞ്ഞിരം വരെയുള്ള ഗതാഗതം ഒക്ടോബര്‍ അഞ്ച് മുതല്‍ 12 വരെ നിരോധിച്ചു. ശിവപുരത്തുനിന്ന് ചാവശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നെടിയാഞ്ഞിരം -കുറുവന്തേരി അമ്പലം-ആവട്ടി വഴി ചാവശ്ശേരിയിലേക്കും ഉളിയില്‍ ഭാഗത്തുനിന്ന് ശിവപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഉളിയില്‍ പാലം-പടിക്കച്ചാല്‍ -തലച്ചങ്ങാട് കുണ്ടുതോട് -നെടിയാഞ്ഞിരം വഴി പോകണമെന്നും എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.