Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാഹന ഗതാഗതം

വാഹന ഗതാഗതം നിരോധിച്ചു

text_fields
bookmark_border
കണ്ണൂർ: മുരിങ്ങോടി -മേല്‍ മുരിങ്ങോടി -മുഴക്കുന്ന് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം വെള്ളിയാഴ്ച മുതല്‍ നവംബര്‍ ഒന്നുവരെ നിരോധിച്ചു. മുരിങ്ങേരിയില്‍ നിന്ന് മുഴക്കുന്ന് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എടത്തൊട്ടി ആയിച്ചോത്ത് വട്ടപ്പൊയില്‍ വഴി മുഴക്കുന്നിലേക്കും മുഴക്കുന്നുനിന്ന് വരുന്ന വാഹനങ്ങള്‍ വട്ടപ്പൊയില്‍ ആയിച്ചോത്ത്-എടത്തൊട്ടി വഴിയും പോകണമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. ഉളിയില്‍ -ശിവപുരം റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി 21ാം മൈല്‍ മുതല്‍ നെടിയാഞ്ഞിരം വരെയുള്ള ഗതാഗതം ഒക്ടോബര്‍ അഞ്ച് മുതല്‍ 12 വരെ നിരോധിച്ചു. ശിവപുരത്തുനിന്ന് ചാവശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നെടിയാഞ്ഞിരം -കുറുവന്തേരി അമ്പലം-ആവട്ടി വഴി ചാവശ്ശേരിയിലേക്കും ഉളിയില്‍ ഭാഗത്തുനിന്ന് ശിവപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഉളിയില്‍ പാലം-പടിക്കച്ചാല്‍ -തലച്ചങ്ങാട് കുണ്ടുതോട് -നെടിയാഞ്ഞിരം വഴി പോകണമെന്നും എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story