ഇരിട്ടി ടൗൺ വാർഡ് ​ൈമക്രോ കണ്ടെയ്‌ൻമെൻറ് സോണാക്കാൻ ശിപാർശ

ഇരിട്ടി ടൗൺ വാർഡ് ​ൈമക്രോ കണ്ടെയ്‌ൻമൻെറ് സോണാക്കാൻ ശിപാർശ ഇരിട്ടി: ടൗണ്‍ ഉള്‍പ്പെടെ നഗരസഭയിലെ മൂന്നു വാർഡുകൾ മൈക്രോ ക​െണ്ടയ്ൻമൻെറ് സോണാക്കി മാറ്റണമെന്ന ശിപാർശ ജില്ല ദുരന്തനിവാരണ സമിതിക്ക് നൽകിയതായി ചെയർമാൻ പി.പി. അശോകൻ അറിയിച്ചു. നഗരം ഉൾപ്പെടുന്ന ഒമ്പതാം വാര്‍ഡ് കണ്ടെയ്ൻമൻെറ്​ സോണ്‍ ആക്കി അടച്ചിടാൻ ജില്ല ഭരണകൂടം ചൊവ്വാഴ്ച നിർദേശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നഗരം ഉൾപ്പെടുന്ന വാർഡുകൾ മൈക്രോ കണ്ടെയ്​മൻെറ്​​ സോണാക്കി മാറ്റണമെന്ന ശിപാര്‍ശ ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് നൽകാൻ സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനമെടുത്തത്. ജില്ല ദുരന്തനിവാരണ അതോറിറ്റി ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വ്യാഴാഴ്​ച ഉച്ചക്ക്​ രണ്ടു മുതല്‍ ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍ വീണ്ടും അടച്ചിടേണ്ടി വരും. ഒമ്പതാം വാർഡ് കൂടാതെ പുന്നാട് 18, ഉളിയിൽ 19 എന്നീ വാർഡുകളും അടച്ചിടേണ്ടിവരും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനും സേഫ്റ്റി കമ്മിറ്റി തീരുമാനിച്ചു. ആറിനുതന്നെ കച്ചവടസ്ഥാപനങ്ങള്‍ അടക്കണമെന്നും സര്‍ക്കാര്‍ നിശ്ചയിച്ച കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഇരിട്ടി നഗരസഭ സേഫ്റ്റി കമ്മിറ്റി തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.