രോഗവ്യാപനം; റോഡുകൾ അടച്ചു

അഞ്ചരക്കണ്ടി: കുഴിമ്പാലോടും സമീപ പ്രദേശങ്ങളിലും രോഗബാധിതരുടെ വീടുകൾ ഉൾപ്പെടുന്ന റോഡുകൾ അടച്ചിടാൻ ജാഗ്രത സമിതി യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ചക്കരക്കൽ ടൗണുമായി ബന്ധപ്പെട്ട് രണ്ട് ഓട്ടോഡ്രൈവർമാർ, ഇരിവേരി സി.എച്ച്.സിയിലെ രണ്ട് ഡോക്ടർമാർ, 108 ആംബുലൻസിലെ ജീവനക്കാർ, വിവിധ കച്ചവട സ്ഥാപനങ്ങളിലെ എട്ടോളം ജീവനക്കാർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരിവേരി സി.എച്ച്.സിയിൽ രണ്ടുതവണ നടന്ന റാപ്പിഡ് ആൻറിജൻ പരിശോധനയിൽ മാത്രം 44 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.