കർഷകദ്രോഹ ബിൽ കത്തിച്ച്‌ പ്രതിഷേധിച്ചു

തലശ്ശേരി: കേന്ദ്ര സർക്കാറി‍ൻെറ കർഷകദ്രോഹ ബിൽ കത്തിച്ച്​ പുന്നോലിൽ വെൽ​െഫയർ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു. കോർപറേറ്റുകൾക്കും വൈദേശികാധിപത്യത്തിനും സഹായകമാവുന്ന ബില്ലി‍ൻെറ കോപ്പി തലശ്ശേരി മണ്ഡലം സെക്രട്ടറി സി.പി. അഷ്​റഫ്‌ കത്തിച്ച് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ന്യൂമാഹി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡൻറ് എ.പി. അർഷാദ്‌, കെ.പി. സദീർ, എ.പി. അഷ്കർ, കെ.പി. റിയാസ്‌, കെ.എം.പി. മഹമൂദ്, ഇർഷാദ്‌, നൗഷാദ്‌, ടി.സി. മുസ്സമ്മിൽ, സി.ടി. മജീദ്‌, കെ.പി. സഹീർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.