കോൺക്രീറ്റിൽ വിള്ളൽ; മാഹി പാലം അപകടാവസ്​ഥയിൽ

നവംബറിൽ 11.60 ലക്ഷം ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ പാലമാണ്​ തകർന്നത്​ മാഹി: കോഴിക്കോട് -കണ്ണൂർ ജില്ലകൾക്കിടയിൽ ദേശീയപാതയിലെ മാഹി പാലം വീണ്ടും അപകടാവസ്ഥയിൽ. പാലത്തി‍ൻെറ മുകളിലെ സ്ലാബുകൾക്കിടയിലെ ലിറ്റിങ് പ്ലേറ്റുകൾ കോൺക്രീറ്റ് തകർന്ന് പുറത്തായി. അങ്ങിങ്ങ് കുഴികൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതോടെ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാലത്തിൽ കയറിയാൽ വേഗത കുറക്കുന്നതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. കഴിഞ്ഞ നവംബറിൽ 11.60 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. പാലത്തിന് മുകളിൽ മെക്കാഡം ടാറിങ്ങും നടത്തി. ​െമക്കാഡം ടാർ ചെയ്യാൻ ഉപരിതലം നീക്കം ചെയ്തപ്പോൾ വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് ദേശീയപാത വിഭാഗം പാലം പരിശോധിക്കുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. 1971ൽ തൂണുകൾ നിലനിർത്തി പാലത്തി​ൻെറ മേൽഭാഗം പുതുക്കിപ്പണിതിരുന്നു. ഇതിൽ പിന്നീട് തൂണുകൾക്കും അടിഭാഗത്തും തകരാറുകൾ കാണപ്പെട്ടതിനാൽ 2003ലും 2005ലും അറ്റകുറ്റപ്പണി നടത്തി. പിന്നീട് ബീമുകൾക്ക് താഴെ നീണ്ട വിള്ളലുകളും പ്രത്യക്ഷപ്പെട്ടു. ഭാരം കുറക്കാൻ ഘടിപ്പിച്ച ബെയറിങ്ങുകൾ നഷ്​ടപ്പെട്ടതായും കണ്ടെത്തി. 2016ൽ 10 ദിവസത്തോളം പാലം അടച്ചിട്ട് ബലപ്പെടുത്തലും നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.