ജില്ലയിൽ കൂടുതൽ പൊലീസുകാർക്ക്​ കോവിഡ്​

കണ്ണൂർ: ജില്ലയിൽ പൊലീസുകാർക്കിടയിൽ കോവിഡ്​ ബാധ കൂടുന്നു. സർക്കാറിനെതിരെയുള്ള പ്രതിഷേധ സമരങ്ങൾ നേരിട്ട പൊലീസുകാർക്കാണ്​ പോസിറ്റിവ്​ കേസുകൾ കൂടുതൽ റിപ്പോർട്ട്​ ചെയ്യുന്നത്​. കണ്ണൂർ ടൗൺ സ്​റ്റേഷനിലെ രണ്ട് പൊലീസുകാർക്കുകൂടി കഴിഞ്ഞ ദിവസം കോവിഡ് സ്​ഥിരീകരിച്ചു. കോൺഗ്രസ്, ബി.ജെ.പി, മുസ്​ലിം ലീഗ് പാർട്ടികളുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക്​ നടന്ന സമരങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന തളിപ്പറമ്പ് സ്വദേശിയായ എസ്.ഐക്കും പഴയങ്ങാടി സ്വദേശിയായ എ.എസ്.ഐക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സമരങ്ങളിൽ പങ്കെടുത്ത രണ്ട് പൊലീസുകാർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്​ച നടന്ന ആൻറിജൻ പരിശോധനയിൽ ഇരിട്ടി ഡിവൈ.എസ്​.പി ഒാഫിസിലെ മൂന്ന്​ പൊലീസുകാർക്കുകൂടി ശനിയാഴ്​ച രോഗം കണ്ടെത്തി. കഴിഞ്ഞ ദിവസം ഒാഫിസിലെ ഗൺമാന്​ രോഗം സ്​ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ്​ കൂടുതൽ പൊലീസുകാരിൽ ആൻറിജൻ പരിശോധന നടത്തിയത്​. രോഗവ്യാപനം കൂടിയതോടെ ഇരിട്ടി ഡിവൈ.എസ്​.പി ഒാഫിസ്​ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.