Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2020 11:58 PM GMT Updated On
date_range 26 Sep 2020 11:58 PM GMTജില്ലയിൽ കൂടുതൽ പൊലീസുകാർക്ക് കോവിഡ്
text_fieldsbookmark_border
കണ്ണൂർ: ജില്ലയിൽ പൊലീസുകാർക്കിടയിൽ കോവിഡ് ബാധ കൂടുന്നു. സർക്കാറിനെതിരെയുള്ള പ്രതിഷേധ സമരങ്ങൾ നേരിട്ട പൊലീസുകാർക്കാണ് പോസിറ്റിവ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. കണ്ണൂർ ടൗൺ സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കുകൂടി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. കോൺഗ്രസ്, ബി.ജെ.പി, മുസ്ലിം ലീഗ് പാർട്ടികളുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടന്ന സമരങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന തളിപ്പറമ്പ് സ്വദേശിയായ എസ്.ഐക്കും പഴയങ്ങാടി സ്വദേശിയായ എ.എസ്.ഐക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സമരങ്ങളിൽ പങ്കെടുത്ത രണ്ട് പൊലീസുകാർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച നടന്ന ആൻറിജൻ പരിശോധനയിൽ ഇരിട്ടി ഡിവൈ.എസ്.പി ഒാഫിസിലെ മൂന്ന് പൊലീസുകാർക്കുകൂടി ശനിയാഴ്ച രോഗം കണ്ടെത്തി. കഴിഞ്ഞ ദിവസം ഒാഫിസിലെ ഗൺമാന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് കൂടുതൽ പൊലീസുകാരിൽ ആൻറിജൻ പരിശോധന നടത്തിയത്. രോഗവ്യാപനം കൂടിയതോടെ ഇരിട്ടി ഡിവൈ.എസ്.പി ഒാഫിസ് പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story