ബെഫി പ്രതിഷേധ ധർണ

ശ്രീകണ്ഠപുരം: ബെഫി (ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ) ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കനറാ ബാങ്കിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക, ബാങ്കുകളെ പൊതുമേഖലയിൽ നിർത്തുക, ബാങ്ക് ലയന നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഏരിയ സെക്രട്ടറി പി.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. സി. രൂപേഷ്, എ.വി. വിജയൻ, കെ.ആർ. രാജേഷ്, കെ.പി. മിഥുൻ, ഇ.വി. രേഷ്മ എന്നിവർ സംസാരിച്ചു. പ്രഭാഷണവും ചർച്ചയും ശ്രീകണ്ഠപുരം: ചുഴലി വിജ്ഞാന പോഷിണി വായനശാലയുടെ നേതൃത്വത്തിൽ 'നവോത്ഥാന മൂല്യങ്ങളുടെ കാലിക പ്രസക്തി' വിഷയത്തിൽ പ്രഭാഷണവും ചർച്ചയും നടത്തി. സാഹിത്യകാരൻ ഡോ. ജിനേഷ്കുമാർ എരമം പ്രഭാഷണം നടത്തി. ഇ. ജനാർദനൻ അധ്യക്ഷത വഹിച്ചു. വിജ്ഞാന പോഷിണി സെക്രട്ടറി ടി.വി.ഒ. സുനിൽകുമാർ, എം.കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.