മഹിള കോൺഗ്രസ്​ കലക്​ടറേറ്റ്​ മാർച്ച്​

കണ്ണൂർ: മഹിള കോൺഗ്രസ്​ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്​ടറേറ്റിലേക്ക്​ മാർച്ച്​ നടത്തി. സ്വർണക്കടത്ത്​ കേസിൽ മുഖ്യമന്ത്രിയും ആരോപണ വിധേയരായ മറ്റു മന്ത്രിമാരും രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മാർച്ച്​ സംസ്ഥാന പ്രസിഡൻറ്​ ലതിക സുഭാഷ്​ ഉദ്​ഘാടനം ചെയ്​തു. കലക്​ടറേറ്റിലേക്ക്​ തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ്​ ബാരിക്കേഡ്​ ഉപയോഗിച്ച്​ തടഞ്ഞു. ജില്ല പ്രസിഡൻറ്​ രജനി രമാനന്ദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ്​ സതീശന്‍ പാച്ചേനി സംസാരിച്ചു. മാര്‍ച്ചിന് കെ.പി.സി.സി സെക്രട്ടറിയും മഹിള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.വി. ഫിലോമിന, പി.കെ. സരസ്വതി, സുനിജ ബാലകൃഷ്ണന്‍, മുന്‍ മേയര്‍ സുമ ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.