എൽ.ഐ.സി ജീവനക്കാർ പ്രതിഷേധ ദിനാചരണം നടത്തി

കണ്ണൂർ: ട്രേഡ് യൂനിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടന്ന ദേശീയ പ്രതിഷേധ ദിനാചരണത്തിൽ എൽ.ഐ.സി ജീവനക്കാർ പങ്കാളികളായി. ഇതി​ൻെറ ഭാഗമായി ജില്ലയിലെ എൽ.ഐ.സി ഓഫിസുകൾക്കു മുന്നിൽ പ്രകടനവും വിശദീകരണ യോഗങ്ങളും നടത്തി. കണ്ണൂരിൽ എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ ഡിവിഷനൽ ജോ. സെക്രട്ടറി കെ. ബാഹുലേയൻ, ജില്ല കോഓഡിനേഷൻ കമ്മിറ്റി കൺവീനർ എം.കെ. പ്രേംജിത്, പി.കെ. സനിൽ, സി.സി. വിനോദ്, പി.സി. രാമൻ, എം. സുധീർകുമാർ എന്നിവർ സംസാരിച്ചു. തലശ്ശേരിയിൽ കെ. സുമേഷ്, സി. ശിൽപ, പി.പി. ദിനേശൻ, കെ.പി. സുരേഷ് എന്നിവരും മട്ടന്നൂരിൽ സി.പി. സുധീർ, ഇ. ചന്ദ്രൻ, തോമസ് സ്കറിയ എന്നിവരും സംസാരിച്ചു. തളിപ്പറമ്പിൽ എൻ. അനിൽകുമാർ, എൻ. രാജൻ, കെ. ധീരജ് എനനിവരും പയ്യന്നൂരിൽ കെ.വി. വേണു, ഇ. സുരേന്ദ്രൻ, കെ. ജയരാജൻ എന്നിവരും സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.