Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2020 11:58 PM GMT Updated On
date_range 23 Sep 2020 11:58 PM GMTഎൽ.ഐ.സി ജീവനക്കാർ പ്രതിഷേധ ദിനാചരണം നടത്തി
text_fieldsbookmark_border
കണ്ണൂർ: ട്രേഡ് യൂനിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടന്ന ദേശീയ പ്രതിഷേധ ദിനാചരണത്തിൽ എൽ.ഐ.സി ജീവനക്കാർ പങ്കാളികളായി. ഇതിൻെറ ഭാഗമായി ജില്ലയിലെ എൽ.ഐ.സി ഓഫിസുകൾക്കു മുന്നിൽ പ്രകടനവും വിശദീകരണ യോഗങ്ങളും നടത്തി. കണ്ണൂരിൽ എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ ഡിവിഷനൽ ജോ. സെക്രട്ടറി കെ. ബാഹുലേയൻ, ജില്ല കോഓഡിനേഷൻ കമ്മിറ്റി കൺവീനർ എം.കെ. പ്രേംജിത്, പി.കെ. സനിൽ, സി.സി. വിനോദ്, പി.സി. രാമൻ, എം. സുധീർകുമാർ എന്നിവർ സംസാരിച്ചു. തലശ്ശേരിയിൽ കെ. സുമേഷ്, സി. ശിൽപ, പി.പി. ദിനേശൻ, കെ.പി. സുരേഷ് എന്നിവരും മട്ടന്നൂരിൽ സി.പി. സുധീർ, ഇ. ചന്ദ്രൻ, തോമസ് സ്കറിയ എന്നിവരും സംസാരിച്ചു. തളിപ്പറമ്പിൽ എൻ. അനിൽകുമാർ, എൻ. രാജൻ, കെ. ധീരജ് എനനിവരും പയ്യന്നൂരിൽ കെ.വി. വേണു, ഇ. സുരേന്ദ്രൻ, കെ. ജയരാജൻ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story