പായം പഞ്ചായത്തിൽ സമ്പൂർണ ലോക്​ഡൗൺ

ഇരിട്ടി: പായം ഗ്രാമപഞ്ചായത്തിൽ കോവിഡ് സമൂഹ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 24 മുതൽ ഒരാഴ്ച സമ്പൂർണ ലോക്​ഡൗൺ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം മാത്രം 17ഒാളം കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി കർശനമാക്കിയത്. പഞ്ചായത്തിൽ ഇതുവരെ 87 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 37 പേർ ഇപ്പോഴും ചികിത്സയിലാണ്. മൂന്ന് മരണവും സംഭവിച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്​ഥിരീകരിച്ച കിളിയന്തറ ക്ഷീരോൽപാദക സഹകരണം സംഘം ജീവനക്കാരിക്ക് ക്ഷീര കർഷകർ ഉൾപ്പെടെ നിരവധിപേരുമായി പ്രാഥമിക സമ്പർക്കം ഉണ്ടായതായി കണ്ടെത്തിയിരുന്നു. കോവിഡ്​ ബാധിച്ച സണ്ണി ജോസഫ്​ എം.എൽ.എയുമായും നിരവധിപേർ സമ്പർക്കത്തിലായിട്ടുണ്ട്. തലശ്ശേരി- വളവുപാറ റോഡിലൂടെയും മാടത്തിൽ-എടൂർ റോഡിലൂടെയും മാത്രമേ യാത്രാവാഹനങ്ങൾ അനുവദിക്കുകയുള്ളു. മറ്റ് ഗ്രാമീണ റോഡുകളെല്ലാം അടച്ചിടും. ബുധനാഴ്ച ഉച്ച രണ്ടുവരെ സാധനങ്ങൾ വാങ്ങാനും മറ്റുമുള്ള സൗകര്യമുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.