Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2020 12:00 AM GMT Updated On
date_range 23 Sep 2020 12:00 AM GMTപായം പഞ്ചായത്തിൽ സമ്പൂർണ ലോക്ഡൗൺ
text_fieldsbookmark_border
ഇരിട്ടി: പായം ഗ്രാമപഞ്ചായത്തിൽ കോവിഡ് സമൂഹ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 24 മുതൽ ഒരാഴ്ച സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം മാത്രം 17ഒാളം കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി കർശനമാക്കിയത്. പഞ്ചായത്തിൽ ഇതുവരെ 87 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 37 പേർ ഇപ്പോഴും ചികിത്സയിലാണ്. മൂന്ന് മരണവും സംഭവിച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കിളിയന്തറ ക്ഷീരോൽപാദക സഹകരണം സംഘം ജീവനക്കാരിക്ക് ക്ഷീര കർഷകർ ഉൾപ്പെടെ നിരവധിപേരുമായി പ്രാഥമിക സമ്പർക്കം ഉണ്ടായതായി കണ്ടെത്തിയിരുന്നു. കോവിഡ് ബാധിച്ച സണ്ണി ജോസഫ് എം.എൽ.എയുമായും നിരവധിപേർ സമ്പർക്കത്തിലായിട്ടുണ്ട്. തലശ്ശേരി- വളവുപാറ റോഡിലൂടെയും മാടത്തിൽ-എടൂർ റോഡിലൂടെയും മാത്രമേ യാത്രാവാഹനങ്ങൾ അനുവദിക്കുകയുള്ളു. മറ്റ് ഗ്രാമീണ റോഡുകളെല്ലാം അടച്ചിടും. ബുധനാഴ്ച ഉച്ച രണ്ടുവരെ സാധനങ്ങൾ വാങ്ങാനും മറ്റുമുള്ള സൗകര്യമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story