നൈറ്റ്​വർക്​ പ്രശ്​നം പഠനത്തെ ബാധിക്കുന്നതായി സർവേ

കണ്ണാടിപ്പറമ്പ്​: നൈറ്റ്​വർക്​ കവറേജ്​ പ്രശ്​നം കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്നതായി പഠനം. ഒാൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട്​ കണ്ണാടിപ്പറമ്പ്​ ദേശസേവ യു.പി സ്​കൂൾ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ, കുട്ടികളുടെ മാസികാവസ്​ഥയും പഠന പ്രശ്​നങ്ങളും മനസ്സിലാക്കാൻ നടത്തിയ സർവേയിലാണ്​ ഇത്​ കണ്ടെത്തിയത്​. കാലിക പ്രസക്​തിയുള്ള സർവേ ഏറെ ശ്രദ്ധേയമായി. ആഗസ്​റ്റ്​ 16 മുതൽ 22വരെയായി നടത്തിയ സർവേയിൽ കുട്ടികളെയും കുടുംബാംഗങ്ങളെയും മാത്രമല്ല, സമൂഹത്തെ കൂടി മനസ്സിലാക്കാനുള്ള വിവര ശേഖരണമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്​. ഒാൺലൈൻ ക്ലാസുകൾ കുട്ടികളിലുണ്ടാക്കുന്ന പ്രയാസങ്ങൾക്കുപുറമെ അധികൃതർ കാര്യമായി ഇടപെടേണ്ട മേഖലകൾ കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്​. ചില പ്രത്യേക പ്രദേശങ്ങളിൽ നെറ്റ്​വർക്​ കവറേജ്​ പ്രശ്​നം പഠന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്​. സമൂഹവും ഭരണകൂടവും ഇടപെട്ട്​ ഇതിന്​ പരിഹാരം കാണേണ്ടതുണ്ടെന്ന്​ സർവേ നിർദേശം നൽകുന്നു​. കിടപ്പാടം പോലും ഇല്ലാത്ത കുട്ടികൾ, കെട്ടിടത്തി​ൻെറ അപകടാവസ്​ഥ കാരണം ജീവനു ഭീഷണി നേരിടുന്ന കുടുംബങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സർക്കാറി​ൻെറ അടിയന്തര ഇടപെടൽ അത്യാവശ്യമാണെന്നും സർവേ വിലയിരുത്തിയതായി പ്രധാനാധ്യാപിക കെ.എം. രമണി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.