Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2020 12:00 AM GMT Updated On
date_range 23 Sep 2020 12:00 AM GMTനൈറ്റ്വർക് പ്രശ്നം പഠനത്തെ ബാധിക്കുന്നതായി സർവേ
text_fieldsbookmark_border
കണ്ണാടിപ്പറമ്പ്: നൈറ്റ്വർക് കവറേജ് പ്രശ്നം കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്നതായി പഠനം. ഒാൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട് കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂൾ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ, കുട്ടികളുടെ മാസികാവസ്ഥയും പഠന പ്രശ്നങ്ങളും മനസ്സിലാക്കാൻ നടത്തിയ സർവേയിലാണ് ഇത് കണ്ടെത്തിയത്. കാലിക പ്രസക്തിയുള്ള സർവേ ഏറെ ശ്രദ്ധേയമായി. ആഗസ്റ്റ് 16 മുതൽ 22വരെയായി നടത്തിയ സർവേയിൽ കുട്ടികളെയും കുടുംബാംഗങ്ങളെയും മാത്രമല്ല, സമൂഹത്തെ കൂടി മനസ്സിലാക്കാനുള്ള വിവര ശേഖരണമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. ഒാൺലൈൻ ക്ലാസുകൾ കുട്ടികളിലുണ്ടാക്കുന്ന പ്രയാസങ്ങൾക്കുപുറമെ അധികൃതർ കാര്യമായി ഇടപെടേണ്ട മേഖലകൾ കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്. ചില പ്രത്യേക പ്രദേശങ്ങളിൽ നെറ്റ്വർക് കവറേജ് പ്രശ്നം പഠന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. സമൂഹവും ഭരണകൂടവും ഇടപെട്ട് ഇതിന് പരിഹാരം കാണേണ്ടതുണ്ടെന്ന് സർവേ നിർദേശം നൽകുന്നു. കിടപ്പാടം പോലും ഇല്ലാത്ത കുട്ടികൾ, കെട്ടിടത്തിൻെറ അപകടാവസ്ഥ കാരണം ജീവനു ഭീഷണി നേരിടുന്ന കുടുംബങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സർക്കാറിൻെറ അടിയന്തര ഇടപെടൽ അത്യാവശ്യമാണെന്നും സർവേ വിലയിരുത്തിയതായി പ്രധാനാധ്യാപിക കെ.എം. രമണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story