പയ്യന്നൂർ ജോയൻറ് ട്രാൻസ്പോർട്ട് ഓഫിസ് യാഥാർഥ്യത്തിലേക്ക്

29ന്​ രാവിലെ 10ന്​ ഓഫിസ് പ്രവർത്തനം തുടങ്ങും പയ്യന്നൂർ: പയ്യന്നൂരി​ൻെറ ചിരകാലാഭിലാഷമായ ജോയൻറ് ട്രാൻസ്പോർട്ട് ഓഫിസ് യാഥാർഥ്യത്തിലേക്ക്. പയ്യന്നൂർ താലൂക്ക് വന്ന് വർഷങ്ങൾ പിന്നിട്ടിട്ടും ജോയൻറ്​ ആർ.ടി ഓഫിസ് യാഥാർഥ്യമാകാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേത്തുടർന്നാണ് ഓഫിസ് അനുവദിച്ച് സർക്കാർ ഉത്തരവായത്. 29ന്​ രാവിലെ 10ന്​ ഓഫിസ് പ്രവർത്തനം തുടങ്ങും. വെള്ളൂർ പോസ്​റ്റ്​ ഓഫിസിന്​ സമീപം വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്​ഘാടനംചെയ്യും. പയ്യന്നൂർ താലൂക്കിൽ പയ്യന്നൂർ നിയോജക മണ്ഡലം പൂർണമായും കല്യാശ്ശേരി മണ്ഡലത്തിലെ കുഞ്ഞിമംഗലം, ചെറുതാഴം, കടന്നപ്പള്ളി -പാണപ്പുഴ, മാടായി, ഏഴോം പഞ്ചായത്തുകളും ഓഫിസ് പരിധിയിൽ ഉൾപ്പെടും. ഓഫിസ് നൂറുകണക്കിന് വാഹന ഉടമകൾക്ക് ഉപകാരമാവും. പയ്യന്നൂരിൽനിന്ന് തളിപ്പറമ്പിലേക്കും തൊട്ടടുത്ത കുഞ്ഞിമംഗലത്തുനിന്ന് തളിപ്പറമ്പ് കടന്ന് കണ്ണൂരിലേക്കും വാഹനത്തി​ൻെറ ടെസ്​റ്റ്​, ബ്രേക്ക് എടുക്കൽ തുടങ്ങിയവക്ക് എത്തേണ്ട സ്ഥിതിയായിരുന്നു. കണ്ണൂർ താലൂക്കി​ൻെറ വടക്കെ അറ്റത്താണ് കുഞ്ഞിമംഗലം. കണ്ണൂർ തോട്ടടയാണ് പരിശോധന കേന്ദ്രം. 45 കിലോമീറ്റർ ദൂരം യാത്ര ചെയ്യണം. നിലവിൽ പയ്യന്നൂരിൽനിന്ന് ആറു കിലോമീറ്ററും ചെറുപുഴ -പയ്യന്നൂർ റോഡിൽനിന്ന്​ നാലു കിലോമീറ്ററും സഞ്ചരിച്ചാൽ പുതിയ ഓഫിസിലെത്താം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.