Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2020 11:58 PM GMT Updated On
date_range 22 Sep 2020 11:58 PM GMTപയ്യന്നൂർ ജോയൻറ് ട്രാൻസ്പോർട്ട് ഓഫിസ് യാഥാർഥ്യത്തിലേക്ക്
text_fieldsbookmark_border
29ന് രാവിലെ 10ന് ഓഫിസ് പ്രവർത്തനം തുടങ്ങും പയ്യന്നൂർ: പയ്യന്നൂരിൻെറ ചിരകാലാഭിലാഷമായ ജോയൻറ് ട്രാൻസ്പോർട്ട് ഓഫിസ് യാഥാർഥ്യത്തിലേക്ക്. പയ്യന്നൂർ താലൂക്ക് വന്ന് വർഷങ്ങൾ പിന്നിട്ടിട്ടും ജോയൻറ് ആർ.ടി ഓഫിസ് യാഥാർഥ്യമാകാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേത്തുടർന്നാണ് ഓഫിസ് അനുവദിച്ച് സർക്കാർ ഉത്തരവായത്. 29ന് രാവിലെ 10ന് ഓഫിസ് പ്രവർത്തനം തുടങ്ങും. വെള്ളൂർ പോസ്റ്റ് ഓഫിസിന് സമീപം വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനംചെയ്യും. പയ്യന്നൂർ താലൂക്കിൽ പയ്യന്നൂർ നിയോജക മണ്ഡലം പൂർണമായും കല്യാശ്ശേരി മണ്ഡലത്തിലെ കുഞ്ഞിമംഗലം, ചെറുതാഴം, കടന്നപ്പള്ളി -പാണപ്പുഴ, മാടായി, ഏഴോം പഞ്ചായത്തുകളും ഓഫിസ് പരിധിയിൽ ഉൾപ്പെടും. ഓഫിസ് നൂറുകണക്കിന് വാഹന ഉടമകൾക്ക് ഉപകാരമാവും. പയ്യന്നൂരിൽനിന്ന് തളിപ്പറമ്പിലേക്കും തൊട്ടടുത്ത കുഞ്ഞിമംഗലത്തുനിന്ന് തളിപ്പറമ്പ് കടന്ന് കണ്ണൂരിലേക്കും വാഹനത്തിൻെറ ടെസ്റ്റ്, ബ്രേക്ക് എടുക്കൽ തുടങ്ങിയവക്ക് എത്തേണ്ട സ്ഥിതിയായിരുന്നു. കണ്ണൂർ താലൂക്കിൻെറ വടക്കെ അറ്റത്താണ് കുഞ്ഞിമംഗലം. കണ്ണൂർ തോട്ടടയാണ് പരിശോധന കേന്ദ്രം. 45 കിലോമീറ്റർ ദൂരം യാത്ര ചെയ്യണം. നിലവിൽ പയ്യന്നൂരിൽനിന്ന് ആറു കിലോമീറ്ററും ചെറുപുഴ -പയ്യന്നൂർ റോഡിൽനിന്ന് നാലു കിലോമീറ്ററും സഞ്ചരിച്ചാൽ പുതിയ ഓഫിസിലെത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story