എം.പിമാരുടെ സസ്​പെൻഷൻ: സി.ഐ.ടി.യു പ്രതിഷേധം സംഘടിപ്പിച്ചു

കണ്ണൂർ: രാജ്യത്തെ കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്ന കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എളമരം കരീം, കെ.കെ. രാഗേഷ് തുടങ്ങിയ എം.പിമാരെ സസ്പെൻഡ് ചെയ്തതിൽ തൊഴിലാളികൾ പ്രതിഷേധിച്ചു. സി.ഐ.ടി.യു ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയ, മേഖല കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. കണ്ണൂരിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കാടൻ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. കൂത്തുപറമ്പിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ഒ.സി. ബിന്ദു ഉദ്​ഘാടനം ചെയ്തു. ടി. ശശി അധ്യക്ഷത വഹിച്ചു. എം. സുകുമാരൻ സ്വാഗതം പറഞ്ഞു. പയ്യന്നൂരിൽ പി.വി. കുഞ്ഞപ്പൻ ഉദ്​ഘാടനം ചെയ്തു. കെ.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി ഇരിണാവ് റോഡിൽ പി.കെ. സത്യൻ, കെ. മോഹനൻ, കെ. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. തലശ്ശേരി പഴയ ബസ്​സ്​റ്റാൻഡിൽ ടി.പി. ശ്രീധരൻ ഉദ്​ഘാടനം ചെയ്തു. എസ്.ടി. ജെയ്സൺ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പിൽ കെ. കരുണാകരൻ ഉദ്​ഘാടനം ചെയ്തു. എൻ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.