സി.പി.ഐ ലോക്കൽ െസക്രട്ടറിയുടെ വീടിനുനേരെ ബോംബേറ്

തലശ്ശേരി: സി.പി.ഐ തലശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി കാരായി സുരേന്ദ്ര​ൻെറ ഇടത്തിലമ്പലത്തെ വീടിനുനേരെ ബോംബേറ്. ഞായറാഴ്​ച അർധരാത്രിയാണ് സംഭവം. സ്​റ്റീൽ ബോംബാണ് എറിഞ്ഞത്. വീടി‍ൻെറ ചുവരിന് കേടുപറ്റി. ജനൽ ചില്ലും ബൾബും ചുവരില്‍ തൂക്കിയിട്ട ശ്രീനാരായണ ഗുരുവി​ൻെറ ഫോ​ട്ടോയും ഫ്രെയിമും തകര്‍ന്നു. ബോംബി‍ൻെറ അവശിഷ്​ടങ്ങൾ മുറ്റത്ത് ചിതറിയ നിലയിലാണ്. സംഭവത്തിന് രണ്ടുമണിക്കൂർ മുമ്പ് ഒരു സംഘം ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ വീട്ടുപരിസരത്ത് പ്രകടനം നടത്തിയിരുന്നെന്നും ഇതിന് ശേഷമാണ് ബോംബേറ് നടന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. എ.എൻ. ഷംസീർ എം.എൽ.എ, സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാർ, അസി. സെക്രട്ടറി എ. പ്രദീപൻ, സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ, മണ്ഡലം സെക്രട്ടറി എം. ബാലൻ, പൊന്ന്യം കൃഷ്​ണൻ, പി.കെ. മിഥുൻ, നഗരസഭ ചെയർമാൻ സി.കെ. രമേശന്‍, മറ്റ് പാർട്ടി നേതാക്കളായ മണ്ണയാട് ബാലകൃഷ്​ണന്‍, എ.സി. മനോജ്, ടി.കെ. പ്രേംകുമാര്‍ തുടങ്ങിയവർ വീട് സന്ദർശിച്ചു. ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരാണ് ബോംബേറിന് പിന്നിലെന്ന് നേതാക്കൾ ആരോപിച്ചു. ധർമടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കഴിഞ്ഞ ദിവസം രാത്രി ഇടത്തിലമ്പലത്തെ ആർ.എസ്.എസ് കാര്യാലയമായി പ്രവർത്തിക്കുന്ന സംഘസ്ഥാൻ കെട്ടിടത്തിന് നേരെ ബോംബേറുണ്ടായിരുന്നു. സി.പി.എം പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്നാണ് ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.