സ്വാമി അഗ്​നിവേശ് അധർമത്തോട് രാജിയാവാത്ത അഗ്​നിസ്ഫുലിംഗം -ശൈഖ് മുഹമ്മദ് കാരകുന്ന്

കണ്ണൂർ: രാജ്യത്ത് ഫാഷിസത്തോടും കോർപറേറ്റ് താൽപര്യങ്ങളോടും സന്ധിയില്ലാ സമരമാക്കി ആയുഷ്കാലത്തെ സമൂഹത്തിന് സമർപ്പിച്ച യോഗിവര്യനാണ് സ്വാമി അഗ്​നിവേശെന്ന് ജമാഅത്തെ ഇസ്​ലാമി അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന്. ഡയലോഗ് സൻെറർ കണ്ണൂർ ചാപ്റ്റർ സംഘടിപ്പിച്ച സ്വാമി അഗ്​നിവേശ് അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡയലോഗ് സൻെറർ രക്ഷാധികാരി മുഹമ്മദ് സാജിദ് നദ്‌വി അധ്യക്ഷതവഹിച്ചു. മുസ്​ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ്​ വി.കെ. അബ്​ദുൽ ഖാദർ മൗലവി, പി.ബി.എം. ഫർമീസ്, അഡ്വ. പി.സി. വിവേക്, പള്ളിപ്രം പ്രസന്നൻ, അശ്റഫ് മമ്പറം, കെ.വി. ജയരാജൻ എന്നിവർ സംസാരിച്ചു. കളത്തിൽ ബഷീർ സ്വാഗതവും സി.പി. മുസ്തഫ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.