കണ്ണൂർ: രാജ്യത്ത് ഫാഷിസത്തോടും കോർപറേറ്റ് താൽപര്യങ്ങളോടും സന്ധിയില്ലാ സമരമാക്കി ആയുഷ്കാലത്തെ സമൂഹത്തിന് സമർപ്പിച്ച യോഗിവര്യനാണ് സ്വാമി അഗ്നിവേശെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന്. ഡയലോഗ് സൻെറർ കണ്ണൂർ ചാപ്റ്റർ സംഘടിപ്പിച്ച സ്വാമി അഗ്നിവേശ് അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡയലോഗ് സൻെറർ രക്ഷാധികാരി മുഹമ്മദ് സാജിദ് നദ്‌വി അധ്യക്ഷതവഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി, പി.ബി.എം. ഫർമീസ്, അഡ്വ. പി.സി. വിവേക്, പള്ളിപ്രം പ്രസന്നൻ, അശ്റഫ് മമ്പറം, കെ.വി. ജയരാജൻ എന്നിവർ സംസാരിച്ചു. കളത്തിൽ ബഷീർ സ്വാഗതവും സി.പി. മുസ്തഫ നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2020 11:59 PM GMT Updated On
date_range 2020-09-21T05:29:11+05:30സ്വാമി അഗ്നിവേശ് അധർമത്തോട് രാജിയാവാത്ത അഗ്നിസ്ഫുലിംഗം -ശൈഖ് മുഹമ്മദ് കാരകുന്ന്
text_fieldsNext Story