ഉളിക്കൽ പാടശേഖരത്തിൽ നെൽവിത്തിട്ടു

ഉളിക്കൽ: നാടി​ൻെറ ഉത്സവമായി ഉളിക്കൽ പാടശേഖരത്തിൽ നെൽവിത്തിടൽ. 16 ഏക്കറിൽ 15 കർഷകർ കൂട്ടമായി ഒരേതരം വിത്ത് ഉപയോഗിച്ചാണ്​ നെൽകൃഷി ചെയ്യുന്നത്.​ പഞ്ചായത്ത്​ പ്രസിഡൻറ്​ ഷേർലി അലക്‌സാണ്ടർ വിത്തിടൽ ഉദ്​ഘാടനം ചെയ്​തു. വാർഡ്‌ മെംബർ എ. അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ പി. അശ്വതി, കൃഷി അസി. വി. രാജീവൻ തുടങ്ങിയവർ സംസാരിച്ചു. കുര്യൻ മാസ്​റ്റർ, മത്തായി കുഞ്ഞാപ്പറമ്പിൽ, സദാനന്ദൻ മാസ്​റ്റർ, കളരിക്കൽ കുര്യൻ, സുനിൽ കളരിക്കൽ തുടങ്ങിയവർ വിത്തിടലിന്​ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.