അപകടക്കെണിയായി തണൽമരം

തലശ്ശേരി: റോഡിേലക്ക് തളളിനിൽക്കുന്ന തണൽമരം അപകടഭീഷണി ഉയർത്തുന്നു. കുയ്യാലി കൊളശ്ശേരി റോഡിൽ കാവുംഭാഗം പോസ്​റ്റ്​ഒാഫിസിന് സമീപത്തെ കൂറ്റൻ തണൽ മരമാണ് യാത്രക്കാർക്കും നാട്ടുകാർക്കും പേടിസ്വപ്നമായിട്ടുളളത്. നിരവധി വാഹനങ്ങൾ സദാസമയവും പോകുന്ന നഗരസഭ പരിധിയിലെ പ്രധാന റോഡുകളിലൊന്നാണിത്. മരത്തിൻെറ മേൽഭാഗം റോഡിലേക്ക് തള്ളിനിൽക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. മരത്തിന് തൊട്ടടുത്തായി ഹൈടെൻഷൻ വൈദ്യുതി ലൈനും ബസ് കാത്തിരിപ്പ് കേന്ദ്രവുമുണ്ട്. മരത്തി‍ൻെറ അപകടസാധ്യത നാട്ടുകാർ പലതവണ അധികൃതരെ അറിയിച്ചിരുന്നു. പക്ഷേ, നടപടിയുണ്ടായില്ല. കാറ്റും മഴയും കനക്കുേമ്പാൾ പരിസരവാസികളിൽ തീയാളുകയാണ്. അപകടത്തിന് കാത്തുനിൽക്കാതെ മരം ഉടൻ മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.