മദ്യവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം -മാർ ജോർജ് ഞറളക്കാട്ട്

തലശ്ശേരി: മദ്യവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടേണ്ടത് കാലഘട്ടത്തി‍ൻെറ അനിവാര്യതയാണെന്ന് തലശ്ശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞറളക്കാട്ട് പറഞ്ഞു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ മേഖല തലശ്ശേരി അതിരൂപത ഡയറക്ടർമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. യഥാർഥ ആത്മീയത എന്നാൽ മനുഷ്യനന്മ ലാക്കാക്കിയുള്ള പ്രവർത്തനങ്ങളാണ്. മദ്യവിരുദ്ധ പ്രവർത്തനം മനുഷ്യനന്മ മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. ആത്മീയ മനുഷ്യർക്ക് മാത്രമേ അതിൽ ചുവടുറപ്പിക്കാനും കഴിയൂ. തിന്മക്കെതിരേയുള്ള ഈ പോരാട്ടത്തിൽ ഉറച്ചുനിന്ന് പൊരുതണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അതിരൂപത ഡയറക്ടർ ഫാ. ചാക്കോ കുടിപ്പറമ്പിൽ ആമുഖഭാഷണം നടത്തി. ഫാ. മാത്യു വളവനാൽ, ഫാ. ജോയ്സ് കാരിക്കാത്തടം, ഫാ. നിധിൻ പുഞ്ചത്തറപ്പേൽ, ഫാ. ഷിജു പുള്ളോ ലിക്കൽ, ഫാ. ജിേൻറാ പന്തലാനിക്കൽ, ഫാ. ദീപു കാരക്കാട്ട് എന്നിവർ പ​െങ്കടുത്തു. ഫാ. ജോജോ പന്തമ്മാക്കൽ സ്വാഗതവും ഫാ. സെബാസ്​റ്റ്യൻ പൊടിമറ്റം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.