കോട്ടയം മലബാറിൽ ഓൺലൈൻ പരീക്ഷാകേന്ദ്രം ഒരുങ്ങി

കൂത്തുപറമ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ പ്രഥമ ഓൺലൈൻ പരീക്ഷാകേന്ദ്രം കോട്ടയം മലബാറിൽ സജ്ജമാകുന്നു. ശ്യാമപ്രസാദ് മുഖർജി നാഷനൽ അർബൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് കോട്ടയം മലബാറിൽ ഓൺലൈൻ പരീക്ഷാകേന്ദ്രം സ്ഥാപിക്കുന്നത്. പഞ്ചായത്ത് ഓഫിസ് കോംപ്ലക്​സിന് മുകളിലായാണ് സൻെറി‍ൻെറ നിർമാണം. വിശാലമായ ഹാളാണ് പരീക്ഷാ നടത്തിപ്പിന് ഒരുക്കിയിട്ടുള്ളത്. നൂറോളം പരീക്ഷാർഥികൾക്ക് ഒരേസമയം ഉപയോഗപ്പെടുത്താവുന്ന നിലയിലാണ് സംവിധാനങ്ങൾ ഒരുക്കുക. സൻെററിൽ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള നടപടികളും സ്വീകരിച്ച് വരുകയാണ്. തിങ്കളാഴ്ച വൈകീട്ട് മൂന്നിന്​ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഓൺലൈനിലൂടെ കെട്ടിടോദ്ഘാടനം നിർവഹിക്കുമെന്ന് കോട്ടയം പഞ്ചായത്ത് പ്രസിഡൻറ്​ ടി. ഷബ്​ന അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.