Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2020 11:58 PM GMT Updated On
date_range 20 Sep 2020 11:58 PM GMTകോട്ടയം മലബാറിൽ ഓൺലൈൻ പരീക്ഷാകേന്ദ്രം ഒരുങ്ങി
text_fieldsbookmark_border
കൂത്തുപറമ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ പ്രഥമ ഓൺലൈൻ പരീക്ഷാകേന്ദ്രം കോട്ടയം മലബാറിൽ സജ്ജമാകുന്നു. ശ്യാമപ്രസാദ് മുഖർജി നാഷനൽ അർബൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് കോട്ടയം മലബാറിൽ ഓൺലൈൻ പരീക്ഷാകേന്ദ്രം സ്ഥാപിക്കുന്നത്. പഞ്ചായത്ത് ഓഫിസ് കോംപ്ലക്സിന് മുകളിലായാണ് സൻെറിൻെറ നിർമാണം. വിശാലമായ ഹാളാണ് പരീക്ഷാ നടത്തിപ്പിന് ഒരുക്കിയിട്ടുള്ളത്. നൂറോളം പരീക്ഷാർഥികൾക്ക് ഒരേസമയം ഉപയോഗപ്പെടുത്താവുന്ന നിലയിലാണ് സംവിധാനങ്ങൾ ഒരുക്കുക. സൻെററിൽ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള നടപടികളും സ്വീകരിച്ച് വരുകയാണ്. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഓൺലൈനിലൂടെ കെട്ടിടോദ്ഘാടനം നിർവഹിക്കുമെന്ന് കോട്ടയം പഞ്ചായത്ത് പ്രസിഡൻറ് ടി. ഷബ്ന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story