പ്രധാന പൈപ്പിലെ തകരാർ; ജപ്പാൻ കുടിവെള്ള വിതരണം നിലച്ചു

കല്യാശ്ശേരി: ബിക്കിരിയൻ പറമ്പിലെ ജപ്പാൻ കുടിവെള്ള ടാങ്കിൽ നിന്ന്​ വെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പിൽ തകരാർ വന്നതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം നിലച്ചു. ഇതോടെ കല്യാശ്ശേരി, പാപ്പിനിശ്ശേരി പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളം വിതരണം മൂന്നു ദിവസമായി പൂർണമായി നിലച്ചു. പൈപ്പിലെ ചോർച്ചയെ തുടർന്ന് കല്യാശ്ശേരി ടി.സി മുക്കിൽ വൻതോതിലാണ് കുടിവെള്ളം പാഴായത്. പ്രധാന പൈപ്പ് അടച്ചെങ്കിലും ചോർച്ച പൂർണമായി തടയാനായിട്ടില്ല. അറ്റകുറ്റപ്പണി വെള്ളിയാഴ്ച വൈകീട്ട്​ തുടങ്ങിയെങ്കിലും ജലവിതരണം എന്ന് പുന:സ്ഥാപിക്കാനാകുമെന്ന് വ്യക്​തമല്ല. ദിവസങ്ങളായി ജലവിതരണം നിലച്ചതോടെ ജപ്പാൻ കുടിവെള്ളം ആശ്രയിക്കുന്ന വിവിധ കോളനിവാസികളാണ് ഏറെ ദുരിതത്തിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.