മന്ത്രി കെ.ടി. ജലീലിനെ 'ജയിലിലടച്ച്' യൂത്ത് കോൺഗ്രസ് സമരം

കണ്ണൂർ: മന്ത്രി കെ.ടി. ജലീലിനെ പ്രതീകാത്മകമായി ജയിലിലടച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ പ്രതിഷേധ മാർച്ചും ദേശീയപാത ഉപരോധ സമരവും നടത്തി. പ്രതീകാത്മകമായി ഇരുമ്പഴിക്കുള്ളിലാക്കിയ മന്ത്രിയെയും വഹിച്ച് കലക്​ടറേറ്റിനു മുന്നിലേക്ക് പ്രകടനമായി എത്തിയ പ്രവർത്തകർ ഗാന്ധി സ്​ക്വയറിന് സമീപം ദേശീയപാത ഉപരോധിച്ചു. തുടർന്ന്​ ജലീലി​ൻെറ മുഖചിത്രവും മന്ത്രിയെ ജയിലറക്കുള്ളിലാക്കിയ ഒമ്പതാം നമ്പർ സെല്ലും കലക്​ടറേറ്റിലേക്ക് എറിഞ്ഞു. ജില്ല പ്രസിഡൻറ്​ സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി കെ. കമൽജിത്ത്, ജില്ല ഭാരവാഹികളായ വി. രാഹുൽ, പ്രിനിൽ മതുക്കോത്ത്, പി. ഇമ്രാൻ, കെ.എസ്.യു ജില്ല പ്രസിഡൻറ്​ പി. മുഹമ്മദ്‌ ഷമ്മാസ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.