അന്താരാഷ്​ട്ര ഓസോൺ ദിനാചരണം

പയ്യന്നൂർ: പയ്യന്നൂർ കോളജ് കെമിസ്ട്രി വിഭാഗം പ്രഫ. കെ.ടി.കെ ഫൗണ്ടേഷനുമായി സഹകരിച്ച്​ അന്താരാഷ്​ട്ര ഓസോൺ ദിനം ആചരിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. പ്രേമചന്ദ്രൻ കീഴോത്ത് ഉദ്​ഘാടനം ചെയ്​തു. ഡോ. പി.ടി. ജയചന്ദ്രൻ പ്രബന്ധം അവതരിപ്പിച്ചു. പ്രഫ. എൻ.കെ. ഗോവിന്ദൻ, കെ.പി. ശ്രീധരൻ, ഡോ. വി.എം. സന്തോഷ്, രഹാന അമീൻ, മഞ്ജു ആർ. നാഥ്, ഡോ. എ.എം. വിജേഷ്, ഡോ. കെ.വി. സുജിത്ത് എന്നിവർ സംസാരിച്ചു. ഓസോൺ ദിനവുമായി ബന്ധപ്പെട്ട്​ നടന്ന കോളജ്​തല പ്രബന്ധ രചന മത്സരത്തിൽ എ.കെ. ശ്രീദേവി (പയ്യന്നൂർ കോളജ്) ഒന്നാംസ്ഥാനവും സി.പി. അനുഗ്രഹ (ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി) രണ്ടാം സ്ഥാനവും കീർത്തന സതീഷ് (പഴശ്ശിരാജ എൻ.എസ്.എസ് കോളജ്, മട്ടന്നൂർ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോളജ്​തല ചിത്രരചന മത്സരത്തിൽ അഫീഹ പർവീൺ (പി.എസ്.എം.ഒ കോളജ്, തിരൂരങ്ങാടി) ഒന്നാംസ്ഥാനവും അനഘ ശശി (എസ്.എൻ കോളജ്, കണ്ണൂർ) രണ്ടാം സ്ഥാനവും സംയുക്ത രഞ്ജിത്ത് (ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി), കരോളിൻ വിൻസൻെറ്​ (സേക്രഡ്​ ഹാർട്ട് കോളജ്, തേവര) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പൊതുവിഭാഗത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ ആയുഷ് കുമാർ, ബിജു ബാലകൃഷ്ണൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.