Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2020 11:58 PM GMT Updated On
date_range 17 Sep 2020 11:58 PM GMTഅന്താരാഷ്ട്ര ഓസോൺ ദിനാചരണം
text_fieldsbookmark_border
പയ്യന്നൂർ: പയ്യന്നൂർ കോളജ് കെമിസ്ട്രി വിഭാഗം പ്രഫ. കെ.ടി.കെ ഫൗണ്ടേഷനുമായി സഹകരിച്ച് അന്താരാഷ്ട്ര ഓസോൺ ദിനം ആചരിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. പ്രേമചന്ദ്രൻ കീഴോത്ത് ഉദ്ഘാടനം ചെയ്തു. ഡോ. പി.ടി. ജയചന്ദ്രൻ പ്രബന്ധം അവതരിപ്പിച്ചു. പ്രഫ. എൻ.കെ. ഗോവിന്ദൻ, കെ.പി. ശ്രീധരൻ, ഡോ. വി.എം. സന്തോഷ്, രഹാന അമീൻ, മഞ്ജു ആർ. നാഥ്, ഡോ. എ.എം. വിജേഷ്, ഡോ. കെ.വി. സുജിത്ത് എന്നിവർ സംസാരിച്ചു. ഓസോൺ ദിനവുമായി ബന്ധപ്പെട്ട് നടന്ന കോളജ്തല പ്രബന്ധ രചന മത്സരത്തിൽ എ.കെ. ശ്രീദേവി (പയ്യന്നൂർ കോളജ്) ഒന്നാംസ്ഥാനവും സി.പി. അനുഗ്രഹ (ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി) രണ്ടാം സ്ഥാനവും കീർത്തന സതീഷ് (പഴശ്ശിരാജ എൻ.എസ്.എസ് കോളജ്, മട്ടന്നൂർ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോളജ്തല ചിത്രരചന മത്സരത്തിൽ അഫീഹ പർവീൺ (പി.എസ്.എം.ഒ കോളജ്, തിരൂരങ്ങാടി) ഒന്നാംസ്ഥാനവും അനഘ ശശി (എസ്.എൻ കോളജ്, കണ്ണൂർ) രണ്ടാം സ്ഥാനവും സംയുക്ത രഞ്ജിത്ത് (ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി), കരോളിൻ വിൻസൻെറ് (സേക്രഡ് ഹാർട്ട് കോളജ്, തേവര) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പൊതുവിഭാഗത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ ആയുഷ് കുമാർ, ബിജു ബാലകൃഷ്ണൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story