വീട്ടുമതിൽ തകർന്നു

തളിപ്പറമ്പ്: മുയ്യത്ത് കനത്തമഴയിൽ വീട്ടുമതിലിടിഞ്ഞ് തൊട്ടടുത്ത വീട്ടിലേക്ക് പതിച്ചു. മുയ്യം അടുക്കത്തെ ടി.വി. ചിണ്ട​ൻെറ വീട്ടുമതിലാണ് തകർന്നത്. മഴയിൽ മുറ്റത്തെ മണ്ണൊലിച്ചുപോയി വീടും അപകടാവസ്ഥയിലായി. വ്യാഴാഴ്ച പുലർച്ചയുണ്ടായ കനത്ത മഴയിലാണ് വീട്ടുമതിൽ തകർന്നത്. അഞ്ചുമീറ്റർ ഉയരമുള്ള മതിൽ തൊട്ടടുത്തുള്ള എം. മുരളിയുടെ വീടി​ൻെറ അടുക്കള ഭാഗത്തേക്കാണ് പതിച്ചത്. മുരളിയുടെ വീട്ടിലെ കക്കൂസ് ടാങ്ക്, പൈപ്പ് എന്നിവ തകർന്നു. അഞ്ച് വർഷം മുമ്പ് കോൺക്രീറ്റ് ബെൽറ്റിൽ നിർമിച്ചതാണ് മതിൽ. അപകടം നടന്ന സ്ഥലം കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഐ.വി. നാരായണൻ, വില്ലേജ് ഓഫിസർ തുടങ്ങിയവർ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.