കവർച്ച; സഹോദരങ്ങൾ അറസ്​റ്റിൽ

ചക്കരക്കൽ: ആയുധങ്ങളുമായെത്തി വീട് കുത്തിത്തുറന്നു യുവതിയുടെ കഴുത്തിൽനിന്ന്​ സ്വർണാഭരണം കവർന്ന കേസിൽ സഹോദരങ്ങൾ പിടിയിൽ. നാറാത്ത് വാടകവീട്ടിൽ താമസിക്കുന്ന ചന്ദ്രൻ (48), വലിയന്നൂർ വലിയകുണ്ട് കോളനിയിൽ താമസിക്കുന്ന സൂര്യൻ (36) എന്നിവരെയാണ് മയ്യിൽ പൊലീസ്​ അറസ്​റ്റ്​ചെയ്തത്. തിങ്കളാഴ്ച പുലർച്ച 3.15ന് നാറാത്ത് ആറാം പീടികയിലെ കളങ്ങോത്ത് ഹൗസിൽ ഉബൈദി​ൻെറ വീട്ടിലാണ് കവർച്ച നടന്നത്. മുൻവശത്തെ ഗേറ്റി​ൻെറ പൂട്ട് തകർത്ത്​ കമ്പിപ്പാരകൊണ്ടു വാതിൽ കുത്തിത്തുറന്ന മോഷ്​ടാക്കൾ അകത്തുകയറി ബെഡ്​റൂമിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഉബൈദി​ൻെറ സഹോദരിയുടെ കഴുത്തിൽനിന്നാണ് മൂന്നര പവ​ൻെറ സ്വർണാഭരണം കവർന്നത്. യുവതി നിലവിളിച്ചെങ്കിലും വീട്ടുകാർ ഉണരുമ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. സി.സി.ടി.വിയിലെ ദൃശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി നടന്ന അന്വേഷണത്തിലാണ് മോഷ്​ടാക്കൾ കുടുങ്ങിയത്. മോഷ്​ടിച്ച ആഭരണം ചക്കരക്കല്ലിലെ ജ്വല്ലറിയിലായിരുന്നു വിൽപന നടത്തിയത്. പ്രതികളെ ഇവിടെ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.